ADVERTISEMENT

അബുദാബി ∙ അബുദാബിയിൽ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു.  കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കർ കത്തമ്പുവിന്റെയും ശാന്തയുടെയും മകൻ അനിൽകുമാറും (42) കൊല്ലം മീയ്യണ്ണൂർ പുത്തൻവീട്ടിൽ രാജേന്ദ്രൻപിള്ളയുടെയും സരസമ്മയുടെയും മകൻ രഞ്ജിതും (32) ആണു മരിച്ചത്. .

അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്‌ഷൻ മാനേജറായിരുന്നു അനിൽകുമാർ. ഭാര്യ: നിത്യ. മക്കൾ: നിഹാര, നീരവ്. സഹോദരങ്ങൾ: അനിത പറശ്ശിനി, പി.സി. അജയൻ (ആർ ബാങ്ക് മാനേജർ, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്. മൃതദേഹം ഇന്ന് (ചൊവ്വ) രാവിലെ 9  മുതൽ 9.30 വരെ പാറക്കൽ സി.കണ്ണൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് ശേഷം 10 ന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇത്തിഹാദ് എയർബേയ്സിൽ കേറ്ററിങ് ജോലിക്കാരനായ രഞ്ജിത് ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകാൻ റോഡ് മറികടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.

7 വർഷമായി വിദേശത്തായിരുന്ന രഞ്ജിത് കഴിഞ്ഞ ഡിസംബറിൽ വിവാഹത്തിനായി നാട്ടിലെത്തിയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 7.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ ശ്രീലക്ഷ്മി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com