ADVERTISEMENT

ദോഹ ∙ രോഗികൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാൻ പുതിയ റോബട്ടുകളെ വികസിപ്പിച്ചു. ഭക്ഷണവും മരുന്നും മാത്രമല്ല അന്തരീക്ഷവും പ്രതലവും അണുവിമുക്തമാക്കാനും ഈ റോബട്ടുകൾക്ക് കഴിയും. കോവിഡ്-19 വ്യാപനം തടയുന്നതിനായി രോഗികൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും റോബട്ടുകളെ ഉപയോഗിക്കാം.

ഖത്തർ സർവകലാശാലയിലെ കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സിഇഎൻജി) മെക്കാനിക്കൽ-ഇൻഡസ്ട്രിയൽ എൻജിനീയറിങ് വകുപ്പാണ് പുതിയ റോബട്ടിനെ ഡിസൈൻ ചെയ്തത്. സിഇഎൻജിയിലെ വർക്‌ഷോപ്പിൽ തന്നെയാണ്  നിർമിച്ചത്. പ്രാദേശിക വിപണിയിൽ ലഭ്യമായ സാമഗ്രികൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിലാണ്  നിർമിച്ചത്. ഏൽപ്പിക്കുന്ന ജോലികൾ കാര്യക്ഷമതയോടെ കൃത്യതയോടെ ചെയ്യാൻ ശേഷിയുള്ളതാണ് റോബട്ടുകൾ.

ഭാവിയിൽ കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്താൻ തക്കവിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല സിഇഎൻജി റോബട്ടുകളെ ഡിസൈൻ ചെയ്യുന്നത്. നേരത്തെ കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലുമെല്ലാം കീടനീശിനികൾ തളിക്കുന്നതിനായുള്ള റോബട്ടുകളേയും വികസിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com