ADVERTISEMENT

മസ്കത്ത് ∙ ഒമാനിലെ അൽ ഖബൂറ വിലായത്തിൽ നൂതന സംവിധാനങ്ങളോടെ കൂറ്റൻ ഭൂഗർഭ ജലസംഭരണി തുറന്നു. 97,000 റിയാൽ ചെലവിൽ പൂർത്തിയാക്കിയ സംഭരണിക്ക് 35 മീറ്റർ നീളവും 12 മീറ്റർ വീതിയും 7 മീറ്റർ ഉയരവുമുണ്ട്. മഴവെള്ളം പാഴാകാതെ സംഭരിക്കും. വീടുകളോട് അനുബന്ധിച്ച് ചെറുകിട ജലസംഭരണികൾ നിർമിക്കാനും പദ്ധതിയുണ്ട്.

വെള്ളം മലിനമാകാതിരിക്കാനുള്ള സംവിധാനങ്ങളും സംഭരണിയിലുണ്ട്. വിവിധ മേഖലകളിൽ ഓരോ വർഷവും മഴകൂടിവരുന്ന സാഹചര്യത്തിലാണ് ജലസംഭരണികൾ നിർമിക്കുന്നത്. കുറഞ്ഞ ചെലവിൽ ശുദ്ധജലം ലഭ്യമാകുമെന്നതാണ് നേട്ടം. ശാസ്ത്രീയമായി സംഭരിച്ചാൽ വേനൽക്കാലത്തേക്കുള്ള വെള്ളത്തിനു മറ്റു സ്രോതസ്സുകളെ ആശ്രയിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com