ADVERTISEMENT

ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ഹോം ഡെലിവറി ആരംഭിച്ചു. പാം ജുമൈറയിലുള്ള പോയിന്റെയ്ൽ നിന്നാണ് മേഖലയിലെ വീടുകളിൽ സാധനങ്ങൾ എത്തിക്കുക. പണത്തിനു പുറമേ തമയസ്, ഷെയർഹോൾഡർ കാർഡുകളും സ്വീകരിക്കും.

കുറഞ്ഞത് നൂറു ദിർഹത്തിനുള്ള സാധനങ്ങൾ ഓർഡർ ചെയ്യണം. ഡെലിവറിക്ക് 5.25 ദിർഹം ഈടാക്കുമെന്ന് അസി. ഓപ്പറേഷൻസ് മാനേജർ അയൂബ് മുഹമ്മദ് അബ്ദുല്ല മുറദ് അറിയിച്ചു. പോയിന്റെയിലിൽ 20,000 ഭക്ഷ്യഭക്ഷ്യേതര ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും ഡെലിവറിയെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com