ADVERTISEMENT

മനാമ ∙ ചരിത്രപരമായ ഇസ്രായേൽ - ബഹ്റൈൻ സമാധാനക്കരാർ യാഥാർത്ഥ്യമാക്കിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫക്  സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹ്റൈൻ ഇന്ത്യ എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.

ബഹ്റൈൻ മുന്നോട്ടുവയ്ക്കുന്ന സമാധാന പരമായ ആശയത്തിന് പ്രസക്തി കൂടി വരികയാണ് എന്നതാണ് ഇരു രാജ്യങ്ങളും ചേർന്ന് ഒപ്പിട്ടകരാറിനെ വേറിട്ടതാക്കുന്നത്. കരാർ ഒപ്പിട്ടതിലൂടെ  പശ്ചിമേഷ്യയിൽ പുതിയ ചരിത്രം കുറിക്കുന്നതിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ മുൻകൈയെടുത്ത ബഹ്‌റൈൻ രാജാവിനെ അഭിനന്ദിക്കുന്നതായി ബഹ്റൈൻ ഇന്ത്യ എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ ഫോറം അറിയിച്ചു.

ഇരു രാജ്യങ്ങളും ചേർന്ന് സമാധാന കരാറിൽ ഒപ്പിട്ടത് ചരിത്രത്തിന്റെ ഭാഗമാണെന്നും പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശേരി  പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com