ADVERTISEMENT

ദോഹ ∙ രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യ വികസനങ്ങൾ മെച്ചപ്പെട്ടതോടെ റോഡ് അപകട നിരക്കുകളിൽ ഗണ്യമായ കുറവ്.

അപകട നിരക്കുകളിൽ കുറവും വാഹനങ്ങളുടെ എണ്ണത്തിൽ വർധനയുമാണു സമീപകാല പ്രത്യേകത. 2018 നെ അപേക്ഷിച്ചു  2019 ൽ 2.8 ശതമാനമാണ് റോഡ് അപകടങ്ങളിൽ കുറവ് വന്നത്. 

വിവിധ വാഹനാപകടങ്ങളിൽ 2019 ൽ 168 പേരും 2018 ൽ 154 പേരുമാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ബോധവൽക്കരണ വകുപ്പിലെ ഓഫിസർ ക്യാപ്റ്റൻ സൗദ് അബ്ദുല്ല അൽ ഹമദ് പറഞ്ഞു. ഓരോ ഒരു ലക്ഷം പേരിൽ 4.4 പേരാണ് റോഡ് അപകടങ്ങളിൽ മരിക്കുന്നത്.  

നിയമങ്ങൾ കർശനമായി നടപ്പാക്കൽ, ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ശക്തമായ ബോധവൽക്കരണം, റോഡ് സുരക്ഷയും ശേഷിയും മെച്ചപ്പെടുത്തൽ എന്നിവയെല്ലാമാണ് അപകടനിരക്ക് കുറയ്ക്കുന്നത്. 

ഗതാഗത ബോധവൽക്കരണ വകുപ്പിന്റെ നേതൃത്വത്തിൽ പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തിൽ നടത്തിയ വെബിനാറിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com