ADVERTISEMENT

ഷാർജ∙  നിയമസഭയിൽ 50 വർഷം  പൂർത്തിയാക്കിയ  പിതാവ് ഉമ്മൻചാണ്ടിയുടെ, കോട്ടയത്തെ പൊതുചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പിതാവിന്റെ പേരിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്ത് മകൾ അച്ചു ഉമ്മൻ സന്തോഷത്തിൽ പങ്കുചേർന്നു.

കോൺഗ്രസ് പ്രവാസി കൂട്ടായ്മയായ ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റിയാണ് ഷാർജയിലെ സാധാരണക്കാർക്കായി മെഡിക്കൽ ക്യാംപ് നടത്തിയത്. പിതാവിന്റെ ചിത്രം പതിപ്പിച്ച കേക്കും അച്ചു ഉമ്മൻ മുറിച്ചു.

ദുബായ്, ഷാർജ , അജ്മാൻ, റാസൽഖൈമ എന്നീ നാല് എമിറേറ്റുകളിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചെന്ന് ഇൻകാസ് യുഎഇ ആക്ടിങ് പ്രസിഡന്റ് ടി.എ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൺ, ഷാർജ ഇൻകാസ് പ്രസിഡന്റ് വൈ.എ റഹിം, ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട്, അജ്മാൻ ഇൻകാസ് പ്രസിഡന്റ് നസീർ മുറ്റിച്ചൂർ, മെഡിക്കൽ ക്യാംപ് ചീഫ് കോ ഓർഡിനേറ്റർ ഷാജി ഷംസുദ്ദീൻ, സി.പി ജലീൽ, അബ്ദുൽ മനാഫ്, മജീദ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com