ADVERTISEMENT

ദുബായ് ∙   മലങ്കര കത്തോലിക്കാ സഭ പുനരൈക്യ പ്രസ്ഥാനത്തിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പുനരൈക്യ യാത്രാ സമ്മേളനം ഇന്ന് വൈകിട്ട് ഏഴു മുതൽ ഓൺലൈനായി നടക്കും. 

സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും. തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലങ്കര കത്തോലിക്കാ സഭ പ്രതിനിധികൾ പങ്കെടുക്കും. ബിഷപ്പുമാരായ ഡോ. ജേക്കബ് മാർ ബർണബാസ്‌, ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

 സഭ ഗൾഫ് കോർഡിനേറ്റർ ഫാ. മാത്യു കണ്ടത്തിൽ,ഫാ. ഡോ. മത്തായി കടവിൽ ഓ ഐ സി, ഫാ. ജോസഫ് വള്ളിയാട്ട്, ഡോ. ജിബി ഗീവർഗീസ്, രാജു മാത്യു, യുഎഇ സെൻട്രൽ സമിതിയുടെ പ്രസിഡന്റ് ബിജു പാറപ്പുറം എന്നിവർ പ്രസംഗിക്കും. 

ഗ്ലോബൽ തലത്തിൽ നടക്കുന്ന ഇവാനിയൻ ക്വിസിന്റെ വിജയികളെ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com