ADVERTISEMENT

ദുബായ് ∙ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ദുബായ്, ഷാർജ റോഡുകളിൽ ഇന്നലെ രാവിലെ അപകടങ്ങൾ. 

മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള അൽ റെബ്ബാത് റോഡ്, ഗ്ലോബൽ വില്ലേജിനു എതിർ ഭാഗത്തു മുഹമ്മദ് ബിൻ സായിദ് റോഡ്, ഖിസൈസ്, ബർഷ, അൽഖൂസ് എന്നിവിടങ്ങളിൽ അപകടങ്ങളുണ്ടായി. ആർക്കും പരിക്കില്ലെങ്കിലും ഏറെ സമയം ഗതാഗത തടസ്സമനുഭവപ്പെട്ടു.  ഷാർജയിൽ നിന്നു ദുബായിലേക്കു പുലർച്ചെയും വൈകിട്ടു തിരികെയും ഗതാഗതക്കുരുക്ക് പതിവായി.

അമിതവേഗവും സിഗ്നലിടാതെ ലെയ്ൻ മാറുന്നതും പലപ്പോഴും അപകട കാരണമാകുന്നതായി പൊലീസ് പറഞ്ഞു. തിരക്കേറിയ സമയങ്ങളിൽ പ്രധാന പാതകൾ ഒഴിവാക്കണമെന്നും മറ്റുമുള്ള നിർദേശങ്ങൾ ആരും പാലിക്കുന്നില്ല. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com