ADVERTISEMENT

ദോഹ∙ ഖത്തറില്‍ 229 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍. 267 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. രാജ്യത്ത് നിലവില്‍ 2,848 പേരാണ് കോവിഡ്-19 പോസിറ്റീവ്. 58 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 267 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,20,089 ആയി ഉയര്‍ന്നു. 

4,874 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. 7,19,057 പേരാണ് ഇതുവരെ പരിശോധനക്ക് വിധേയമായത്. ഇവരില്‍ 1,23,146 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 209. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com