ADVERTISEMENT

അബുദാബി ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 722 പേർ കോവിഡ്–19 മുക്തരായതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപോർട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 84,242 ആയി.

രോഗമുക്തി നേടിയവർ–73,512. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–10,326. ആകെ മരണം–404. രാജ്യത്ത് ഇതുവരെ 85 ലക്ഷത്തോളം ലക്ഷം പേർക്ക് രോഗപരിശോധന നടത്തിതായി അധികൃതർ പറഞ്ഞു. 

കോവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് കോവിഡ് സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്നവർക്കെതിരെ അധികൃതരുടെ പരിശോധന തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com