അമിതവേഗം: ഷാർജയിൽ കനത്ത പിഴ ഇടാക്കും
Mail This Article
×
ഷാർജ ∙ മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലോടിയ 274 വാഹനങ്ങൾ പൊലീസ് പിടികൂടി
പരിധി കടന്ന് 80 കിലോമീറ്ററിലേറെ വേഗത്തിൽ പാഞ്ഞാൽ 3,000 ദിർഹമാണു പിഴ. വാഹനം 60 ദിവസം പിടിച്ചെടുക്കും. ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക് പോയിന്റ് പതിയും. പരിധി കടന്ന് 60 കിലോമീറ്ററിലേറെ വേഗത്തിൽ പാഞ്ഞാൽ 2,000 ദിർഹവും 12 ബ്ലാക് പോയിന്റുമാണു ശിക്ഷ. വാഹനം 30 ദിവസം കസ്റ്റഡിയിൽ വയ്ക്കും.
8 മാസത്തിനിടെ ഗുരുതര കേസുകളിൽ പിടിച്ചെടുത്ത 2,579 വാഹനങ്ങൾ ഉടമകൾക്ക് വിട്ടുകൊടുത്തതായി ഷാർജ പൊലീസ് ട്രാഫിക് എൻജിനീയറിങ് വിഭാഗം ഡയറക്ടർ മേജർ മുശഅൽ ബിൻ ഖാദിം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.