ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ എത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്റീൻ ദിവസം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ. 

നിലവിൽ 14 ദിവസമാണ് നിർബന്ധിത  ക്വാറന്റീൻ. ഇത് 3 മുതൽ 7 ദിവസംവരെയായി ചുരുക്കാമെന്ന  നിർദേശമാണ് പരിഗണിക്കുന്നത്. വിദേശത്ത് നിന്ന് കുവൈത്തിൽ എത്തുന്നവർ പിസി‌ആർ പരിശോധനയിൽ കോവിഡ് മുക്തരെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനം കയറുന്നത്.  

കുവൈത്തിൽ ഇറങ്ങിയ ശേഷവും പരിശോധന ഉണ്ട്. രാജ്യാന്തര തലത്തിലും മേഖലാതലത്തിലും കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയാകും അന്തിമ തീരുമാനം. 

34  രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാത്രാവിലക്ക് സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കുന്നതും പഠനത്തിന്റെ അടിസ്ഥാനത്തിലാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com