ADVERTISEMENT

മസ്‌കത്ത് ∙  കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുര്‍റഹ്മാന്‍, പാലക്കാട് സ്വദേശി സി. ബി. രാമന്‍ എന്നിവരാണ് മരിച്ചത്. ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 28 ആയി ഉയര്‍ന്നു.

താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ മാവിലായി പെരളശേരി സ്വദേശി അബ്ദുല്‍ റഹ്മാന് (58) മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷാഹിദയാണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്. മുപ്പത് വര്‍ഷത്തോളമായി ഒമാനിലാണ്. രാമന്‍ (64) ഗാലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കുടുംബം മസ്‌കത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com