ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്‌സീന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്‌നി. രാജ്യത്ത് ആവശ്യമുള്ളതിന്റെ 20 ശതമാനം വാക്‌സീനാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കുക. കോവിഡ് വാക്‌സീന്‍ ഗവേഷണങ്ങള്‍ നടത്തുന്ന കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒമാന്‍ രാജ്യാന്തര വാക്‌സീന്‍ ഫെഡറേഷന്റെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍, റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, സൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ ലഭ്യമാക്കുകയെന്നും ഡോ. മുഹമ്മദ് അല്‍ ഹുസ്‌നി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com