ADVERTISEMENT

അബുദാബി∙ വാഹനത്തിന്റെ ഘടനയിൽ അനധികൃതമായി  മാറ്റം വരുത്തുന്നവർക്ക് 1000 ദിർഹം പിഴയും (20,000 രൂപ) 12 ബ്ലാക്ക് പോയിന്റും ശിക്ഷ. കൂടാതെ ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടുമെന്നും അബുദാബി പൊലീസ് അറിയിച്ചു.

വാഹനത്തിന്റെ ഘടനാപരമായ മാറ്റം വരുത്തുന്നത് അഗ്നിബാധയ്ക്കും വിലപ്പെട്ട ജീവൻ അപഹരിക്കുന്നതിലേക്കും നയിക്കും. മുൻകൂട്ടി അനുമതി  എടുക്കാതെ എൻജിനിലോ ചേസിസിലോ മാറ്റം വരുത്താൻ പാടില്ലെന്നാണ് നിയമം. ഇനി മാറ്റത്തിന് അപേക്ഷ ലഭിച്ചാൽ തന്നെ ബന്ധപ്പെട്ട വിഭാഗത്തിലെ വിദഗ്ധർ പഠനവിധേയമാക്കും. മറ്റു അത്യാഹിതം ഉണ്ടാകില്ലെന്ന് ഉറപ്പായാൽ മാത്രമേ മാറ്റത്തിനു അനുമതി നൽകൂ.

abu-dhabi-police-2

കണ്ടുകെട്ടിയ വാഹനം തിരിച്ചെടുക്കണമെങ്കിൽ 10,000 ദിർഹം (2 ലക്ഷം രൂപ) നൽകണം. അതായത് പിഴ ഉൾപ്പെടെ മൊത്തം 11,000 ദിർഹം (2.2 ലക്ഷം രൂപ) അടച്ച് 3 മാസത്തിനകം തിരിച്ചെടുത്തിട്ടില്ലെങ്കിൽ  വാഹനം ലേലം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഇതുസംബന്ധിച്ച് വാഹന ഉടമകളെ ബോധൽകരിക്കാൻ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പൊലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും ബോധവൽകരിച്ചു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com