ADVERTISEMENT

ദോഹ ∙ ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. മരണസംഖ്യ 211 ആയി. 228 പേരില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍.

49 വയസുകാരനാണ് മരണമടഞ്ഞത്. 237 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,20,540 എത്തി. അതേസമയം 2,853 പേരാണ് നിലവില്‍ കോവിഡ്-19 പോസിറ്റീവ്. 62 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 427 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 

5,468 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 7,29,545 ആയി ഉയര്‍ന്നു. 1,23,604 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com