ADVERTISEMENT

റിയാദ്∙ ജീവിതത്തിൽ സമ്മർദവും വിഷാദവും അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അവയെല്ലാം ഇവിടെ എത്തിയാൽ പറപറക്കും. സന്തോഷിക്കാൻ മാത്രമായൊരിടം സൗദിയുടെ തലസ്ഥാന നഗരിയായ  റിയാദിൽ ഒരുങ്ങിയിരിക്കുന്നു. ഹാപ്പിനസ് മ്യൂസിയം. മ്യൂസിയം എന്ന സങ്കല്പത്തെ മാറ്റിമറിക്കുന്ന പുതിയ സംഭവങ്ങളാണ്  ഇതിനകത്തെ ഭാവനാത്മക ലോകത്തു ലഭിക്കുക എന്നത് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ ഇന്ദ്രിയങ്ങളെ ആകർഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന അപൂർവ സജ്ജീകരണമാണിവിടെ. മൾട്ടി സെൻസറി ഇൻസ്റ്റലേഷൻ വഴി ഒരുക്കിയ ഈ ഭാവനാ ലോകം രാജ്യത്തെ  തന്നെ ആദ്യ സംരംഭമാണ്. മ്യൂസിയം ഓഫ് ഹാപ്പിനെസ് തിങ്കളാഴ്ച മുതൽ  സന്ദർശകർക്ക് തുറന്നു നൽകി. മനസിന് ആനന്ദം പകരുന്ന നിരവധി രസകരങ്ങളും അനുഭവങ്ങളും   മേളിക്കുന്നതാണ് സന്തോഷ മ്യൂസിയം. 1,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ മ്യൂസിയത്തിൽ വിശ്രമത്തിനും വിനോദത്തിനും ഇടമുണ്ട്.

happiness-museum-2

രൂപകൽപനയിൽ മികച്ച നിലവാരം പുലർത്തുന്ന ഓരോ ഇടങ്ങളും സന്ദർശകർക്ക് സന്തോഷ നിമിഷങ്ങൾ പകരുന്നതാണ്. മ്യൂസിയത്തിനകത്ത് തന്നെ ഗിഫ്റ്റ് ഷോപ്പും, ഹാപ്പിനസ് കഫേയും സംവിധാനിച്ചിട്ടുണ്ട്.  കൂടാതെ വിവിധ പ്രായത്തിലുള്ളവർക്കായി നിരവധി ആസ്വാദന സംവിധാനങ്ങളും ഇടങ്ങളും സജ്ജീകരിച്ചിരിക്കുന്നു. മ്യൂസിയത്തിൽ നിരവധി മുറികളും മൂലകളുമുണ്ട്.സെൽഫി കോണുകളും ഒരുക്കിയിട്ടുണ്ട്. അവ ഓരോന്നും സന്ദർശകന് ഒരു സവിശേഷ അനുഭവം പകരുമെന്നത് തീർച്ച.  ഓരോ മുറിയും വ്യത്യസ്ത സംവേദനാത്മകവും ദൃശ്യപരതയുമാണ് സമ്മാനിക്കുക.  

happiness-museum-3

സാഹസികതയും അനുഭൂതിയും നിറഞ്ഞ  മിത്ഹഫ് അസ്സആദ എന്ന് അറബിയിൽ വിളിക്കുന്ന ഈ മ്യൂസിയത്തിലേക്ക് പ്രവേശിക്കാൻ ഓൺലൈനിലാണ് ടിക്കറ്റ് ലഭിക്കുക. കുടുംബങ്ങൾക്കും സൗഹൃദങ്ങൾക്കും നല്ലൊരനുഭവം സമ്മാനിക്കുന്ന മ്യൂസിയം മഞ്ഞ, പിങ്ക് ഭിത്തികളാൽ അലങ്കരിച്ചിരിക്കുന്ന ചുമരുകളും  മേൽക്കൂര  മുതൽ നിലം വരെ നിരന്തരം മാറുന്ന രൂപകൽപനകളും കൊണ്ട് സമ്പന്നമാണ്..മാസ്ക് ഉൾപ്പെടെ ആവശ്യമായ  ആരോഗ്യ മുൻകരുതലുകൾ  സ്വീകരിക്കുന്നതിനാൽ, സന്ദർശകർക്ക് സുരക്ഷിതമായ  സന്തോഷമാണ് ഇവിടം പ്രദാനം ചെയ്യുന്നത്.  സാമൂഹിക ഒറ്റപ്പെടൽ കാലത്ത് ഏകാന്തതയുടെ അളവ് ലഘൂകരിച്ച് ആന്തരിക സമ്മർദങ്ങളെ അഴിച്ചുവിടാനുള്ള  ഈ ഒരു മണിക്കൂർ തീർച്ചയായും പ്രസരിപ്പിക്കുന്ന പോസിറ്റീവ് എനർജി ചെറുതാകില്ല..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com