ADVERTISEMENT

സലാല ∙ ഒക്ടോബര്‍ ഒന്ന് മുതല്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. ദോഫാറിലേക്കുള്ള പ്രവേശനവും ഗവര്‍ണറേറ്റിന് പുറത്തേക്കുള്ള സഞ്ചാരവും സുഖമമാകും. ജൂണിലാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. 

നേരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ രണ്ടാം ഘട്ട ലോക്ഡൗണ്‍ പിന്‍വലിച്ചപ്പോഴും ദോഫാറില്‍ നിയന്ത്രണം തുടരുകയായിരുന്നു. എല്ലാ വര്‍ഷങ്ങളിലും ഖരീഫ് സീസണില്‍ ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന സലാലയില്‍ ഇത്തവണ ലോകൗഡൗണ്‍ നിയന്ത്രണങ്ങളിലൂടെയാണ് ജൂണ്‍ മുതല്‍ നാല് മാസത്തില്‍ അധികമായി കടന്നുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com