ADVERTISEMENT

ദോഹ ∙ യുനെസ്കോയുടെ ആഗോള പഠന നഗരങ്ങളുടെ ശൃംഖലയിൽ ഖത്തറിന്റെ അൽ ഷഹാനിയ നഗരവും ഇടം നേടി. പൗരന്മാർക്കായി മികച്ച ജീവിത പരിസ്ഥിതി പരിപോഷിപ്പിക്കാൻ ആജീവനാന്ത പഠന സംവിധാനം പ്രാദേശിക തലത്തിൽ യാഥാർഥ്യമാക്കിയതിലൂടെയാണ് അൽ ഷഹാനിയ യുനെസ്കോയുടെ പഠന ശൃംഖലയിൽ ഇടം നേടിയത്.

സമൂഹത്തിന്റെ വികസനത്തിനായി സുസ്ഥിര പരിസ്ഥിതി ഉറപ്പാക്കുന്നതിനുള്ള നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങളിലൊന്നാണിത്. 27 രാജ്യങ്ങളിൽ നിന്നുള്ള 54 നഗരങ്ങളും പുതുതായി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സുസ്ഥിര ആശയങ്ങളുടെ പ്രചരണത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനുമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായി നേരത്തെ അൽ വക്ര, അൽഷമാൽ നഗരവും യുനസ്‌കോയുടെ പഠന നഗര ശൃംഖലയിൽ അംഗത്വം നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com