ADVERTISEMENT

ദോഹ ∙ സഞ്ചാരികൾക്കു മികച്ച അനുഭവം നൽകാൻ രാജ്യത്തിന്റെ ഗ്രാമീണ പ്രദേശങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ പുരോഗതിയിൽ. ലോക ടൂറിസം ദിനാചരണത്തോട് അനുബന്ധിച്ചാണ് ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒയുമായ അക്ബർ അൽ ബേക്കർ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിലെ പുരോഗതികളെക്കുറിച്ച് വിശദീകരിച്ചത്. 'ടൂറിസം, ഗ്രാമീണ വികസനം' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ലോക ടൂറിസം ദിനാചരണം. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ രാജ്യം പരിചിതമാണെന്നതിനാൽ കോവിഡ്-19 കാലത്തിന് മുൻപുണ്ടായിരുന്നതിലും കൂടുതൽ കരുത്താർജ്ജിക്കും.

മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള രാജ്യത്തിന്റെ ഈ കരുത്താണ് ഹ്രസ്വ കാലം കൊണ്ടു തന്നെ മേഖലയിലെ പ്രധാന വിനോദസഞ്ചാര ഇടങ്ങളിലൊന്നായി ദോഹയെ മാറ്റിയത്. ദ്രുതഗതിയിലുള്ള വളർച്ചയാണ് ആഭ്യന്തര വിനോദസഞ്ചാര മേഖല കൈവരിക്കുന്നതെന്നും അൽബേക്കർ ചൂണ്ടിക്കാട്ടി. സക്രീത്ത്, ബിൻ ഗന്നാം ഐലൻഡ്, ഖോർ അൽ ഉദൈദ്, ദുഖാൻ തുടങ്ങിയ ഗ്രാമ പ്രദേശങ്ങളെ മികച്ച വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സഞ്ചാരികൾക്ക് വിനോദവും സാഹസികതയും ഒരുപോലെ അനുഭവ വേദ്യമാക്കാൻ പറ്റുന്ന ഇടങ്ങളാണിവ. ഇവിടങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതോടെ സന്ദർശകർക്കും രാജ്യത്തെ താമസക്കാർക്കും കൂടുതൽ ആസ്വാദ്യകരമാകുമെന്നും അൽ ബേക്കർ പറഞ്ഞു. 2022 ഫിഫ ലോകകപ്പിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ലക്ഷകണക്കിന് കാണികളാണ് ദോഹയിലേക്ക് എത്തുന്നത്.

ലോകകപ്പ് സ്റ്റേഡിയങ്ങൾ  ദോഹ നഗരത്തിന് അകത്തും പുറത്തുമായാണ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ നാട്ടിൻപുറങ്ങളുടെ വികസനവും അനിവാര്യമാണ്. ലോകകപ്പിന് ശേഷം പ്രാദേശിക ആവശ്യങ്ങൾക്കായി സ്റ്റേഡിയങ്ങൾ ഉപയോഗിക്കുന്നതോടെ പരിസര പ്രദേശങ്ങളുടെ കൂടുതൽ പുരോഗതിയും കൈവരും. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തിലാണ് ആഭ്യന്തര വിനോദസഞ്ചാര മേഖലയുടെ ആവാസ വ്യവസ്ഥിതി മെച്ചപ്പെടുത്തൽ, കെട്ടിടങ്ങളുടെ ശേഷി വർധിപ്പിക്കൽ പ്രഫഷനലുകളുടെ വികസനം എന്നിവയെല്ലാം സാധ്യമാക്കി വരുന്നത്. കരുത്തുറ്റതും പുതുമയാർന്നതും മാറ്റങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതുമാണ് രാജ്യത്തിന്റെ ആഭ്യന്തര വിനോദസഞ്ചാര മേഖല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com