ADVERTISEMENT

സലാല ∙ മലയാളം മിഷൻ സലാല മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷമായി, കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ സലാലയിൽ മലയാളം ക്ലാസ് നടത്തിവരികയാണ്. പുതിയ കുട്ടികളെ ചേർക്കുന്നതിന്റെ ഭാഗമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ഓൺലൈൻ വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി മലയാളം മിഷൻ ഡയറക്റ്റർ പ്രൊഫ: സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. വർത്തമാന കാലത്ത് മാത്യഭാഷാ പഠനത്തിന്റെ ആവശ്യകതയും സംസ്കാര സംരക്ഷണത്തിൽ മാത്യഭാഷാ പഠനത്തിന്റെ ആവശ്യകതയും അവർ എടുത്തു പറഞ്ഞു.

പരിപാടിയിൽ, നാട്ടിൽ ഓൺലൈൻ ക്ലാസ് വഴി പ്രശസ്തയായ സായ് ശ്വേത ടീച്ചർ മുഖ്യാതിഥി ആയിരുന്നു. മലയാളം മിഷൻ ഭാഷാധ്യാപകർ ഡോ: എം.ടി. ശശി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മലയാളം മിഷന്റെ പ്രവർത്തത്തെക്കുറിച്ചും ഭാഷാ പഠന പ്രക്രിയയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.

പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥ് അനുഗ്രഹ പ്രഭാഷണം നടത്തി. ലോക കേരളസഭ അംഗം എ. കെ. പവിത്രൻ, മലയാളം മിഷൻ ഒമാൻ ചാപ്റ്റാർ ചീഫ് കോർഡിനേറ്റർ സന്തോഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിംഗ് എന്നിവർ ആശംസാ പ്രസംഗം നടത്തി. മലയാള മിഷൻ സലാല മേഖല കോർഡിനേറ്റർ വിനയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ ഹുസൈൻ കാച്ചിലോടി മാസ്റ്റർ സ്വഗതവും ഹരിദാസ് നന്ദിയും പറഞ്ഞു.

ഉദ്ഘാന പരിപാടിക്ക് ശേഷം സുധൻ കൈവേലിയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. പുതുതായി തുടങ്ങുന്ന ബേച്ചിലേക്ക് ചേരാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൽ മേഖലാ കോർഡിനേറ്ററുമായി ബഡപ്പെടാവുന്നതാണ്. (വിനയകുമാർ 99087175). പുതിയ ബാച്ച് അടുത്ത ആഴ്ച ആരംഭിക്കുമെന്ന് കോർഡിനേറ്റർ അറിയിച്ചു.

English Summary: Praveshanolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com