ADVERTISEMENT

ദോഹ ∙  വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് ഖത്തർ ദേശീയ മ്യൂസിയത്തിലെ സ്ഥിര ഗാലറികളിൽ പ്രദർശനങ്ങൾ കാണാം. കോവിഡ്-19 നിയന്ത്രണങ്ങൾക്ക് ശേഷം ഗാലറികൾ വീണ്ടും സജീവമാകുകയാണ്. മ്യൂസിയത്തിലെ താൽക്കാലിക ഗാലറിയിൽ അൽ സബാഹ് ശേഖരത്തിൽ നിന്നുള്ള  പുരാവസ്തുക്കളുടെ പ്രദർശനത്തിനും വ്യാഴാഴ്ച തുടക്കമാകും. പുരാതന കിഴക്കിന്റെ പ്രതാപം എന്ന തലക്കെട്ടിലുള്ള പ്രദർശനത്തിൽ കുവൈത്തിലെ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, ഷെയ്ഖ് ഹുസ്സ സബാഹ് അൽ സലിം അൽ സബാഹ് എന്നിവരുടെ ശേഖരമാണുള്ളത്.

ബിസിഇ 3 മുതൽ 5-ാം നൂറ്റാണ്ട് വരെയുള്ള അമൂല്യമേറിയ ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ, അലങ്കാര സാമഗ്രികൾ എന്നിവയെല്ലാമാണ് പ്രദർശനത്തിലുണ്ടാകുക. 2021 ജനുവരി 3 വരെ പ്രദർശനം കാണാം. കോവിഡ് എത്തിയതോടെ ഒട്ടേറെ വെർച്വൽ പ്രദർശനങ്ങളും മ്യൂസിയത്തിന്റെ കീഴിൽ നടക്കുന്നുണ്ട്. ഒക്‌ടോബർ 1 മുതൽ മ്യൂസിയം തുറക്കുന്നതോടെ കലാ പ്രേമികൾക്ക് മ്യൂസിയം സന്ദർശിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്.

ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 7.00 വരെയും വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 7.00 വരെയുമാണ് പ്രവർത്തന സമയം. കോവിഡ്-19 പ്രോട്ടോക്കോൾ പ്രകാരമാണ് മ്യൂസിയത്തിന്റെ പ്രവർത്തനം എന്നതിനാൽ ഖത്തർ മ്യൂസിയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് പ്രവേശന ടിക്കറ്റ് എടുക്കണം. കോവിഡ്-19 അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിൽ പ്രൊഫൈൽ നിറം പച്ചയാണെങ്കിൽ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com