ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം
Mail This Article
×
മസ്കത്ത്∙ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്നു ദിവസത്തെ ദുഃഖാചരണത്തിനു സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടു. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് ദുഖാചരണമെന്നും ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മൂന്നു ദിവസം ദേശീയ പതാക താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍, സ്വകാര്യ മേഖലക്ക് അവധിയായിരിക്കും. ഞായറാഴ്ച ആയിരിക്കും അടുത്ത പ്രവൃത്തിദിനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.