ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് സിറ്റി അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ‌റെ വിയോഗത്തിൽ അനുശോചനവുമായി പ്രവാസി സംഘടനകൾ.

ഒഐസിസി

ഗൾഫ് രാജ്യങ്ങൾക്കിടയിലെ മികച്ച നയതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒഐസിസി). ഗൾഫ് മേഖലയുടെ സമാധാനം കാത്തുസൂക്ഷിക്കാൻ പ്രയത്നിച്ച നേതാവാണ് ഷെയ്ഖ് സബാഹ്.

കെ‌എംസിസി

ജനങ്ങളുടെ അമീർ എന്ന വിശേഷണത്തിന് അർഹനായ ഭരണകർത്താവായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്ന് കുവൈത്ത് കേരള മുസ്‌ലിം കൾചറൽ സെൻ‌റർ (കെ‌എംസിസി). ലോകത്തിലെ എല്ലാവിഭാഗം മനുഷ്യർക്കും നഷ്ടമാണ്.

കെകെ‌എം‌എ

സമാധാനത്തിനും ലോകമെമ്പാടും മനുഷ്യരുടെ ശാന്തമായ ജീവിതത്തിനും നിസ്തുല സേവനം ചെയ്ത ഭരണാധികാരിയാണ് ഷെയ്ഖ് സബാഹ് എന്ന് കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ (കെ‌കെ‌എം‌എ). ഗൾഫ് മേഖലയിൽ സമാധാനം ഉറപ്പുവരുത്തുന്നതിന് കഠിനപ്രയത്നം നടത്തി. 

കെഡി‌എൻ‌എ

സ്വദേശികളുടെ ഇരട്ടി വിദേശികൾ വസിക്കുന്ന കുവൈത്ത് സമാധാനം നിറഞ്ഞ രാജ്യമെന്ന നിലയിൽ ഷെയ്ഖ് സബാഹിൻ‌റെ കരങ്ങളിൽ സുരക്ഷിതമായിരുന്നുവെന്ന് കോഴിക്കോട് ഡിസ്ട്രിക്ട് എൻ‌ആർ‌ഐ അസോസിയേഷൻ (കെ‌ഡി‌എൻ‌എ). പ്രശ്നങ്ങളില്ലാത്ത ഗൾഫും സമാധാനപൂർണമായ ലോകവുമായിരുന്നു അദ്ദേഹത്തിന്റെ ആശയം.

വെൽ‌ഫെയർ കേരള

മാനവികതയുടെ നേതാവും അറബ് മേഖലയുടെ ഐക്യത്തിന്റെ പ്രതീകവുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്ന് വെൽഫെയർ കേരള കുവൈത്ത്. ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് സമർപ്പിതമായിരുന്നു അദ്ദേഹത്തിൻ‌റെ ജീവിതം.

ട്രാസ്ക്

ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ‌റെ വിയോഗം ലോകത്തിന് തന്നെ വലിയ നഷ്ടമാണെന്ന് തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) മാനവികതയ്ക്ക് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു ഷെയ്ഖ് സബാഹിന്റേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com