ADVERTISEMENT

ദുബായ് ∙ ഐപിഎൽ യുഎഇയിൽ വിജയകരമായി നടത്താൻ സഹായിക്കുന്ന  സംഘാടകരെ മുഴുവൻ ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. ആവേശകരമായ രീതിയിൽ ഐപിഎൽ മുന്നേറുകയാണ്. ഇതിനകം തന്നെ രണ്ടു മൽസരങ്ങൾ സൂപ്പർ ഓവറിലേക്കു വരെ നീണ്ടു.

ipl-stadium

ബിസിസിഐ, എമിറേറ്റ്സ് ക്രിക്കറ്റ്   ബോർഡ് എന്നിവർക്കൊപ്പം യുഎഇയിലെ വിവിധ സർക്കാർ വകുപ്പുകളും  ഏകോപിച്ചാണ് ഐപിഎൽ നടത്തുന്നത്. യുഎഇയിൽ നടക്കുന്ന ഏതു മൽസരങ്ങളും വിജയിപ്പിക്കാനുള്ള ഘടകങ്ങൾ ഇവിടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിലെ ജനങ്ങളുടെ ആതിഥേയത്വ   മനോഭാവം ലോകം കാണുകയാണ്. ഇന്ത്യയിലെ സുഹൃത്തുക്കൾ ഐപിഎൽ ഇവിടെ നടത്താൻ തീരുമാനിച്ചതു തന്നെ ആഗോള കായിക രംഗത്ത് യുഎഇയുടെ സ്ഥാനത്ത് തെളിവാണ്.

sheikh-mansoor

വലിയ കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കാനുള്ള ശേഷി, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ആതിഥേയത്വം, വിനോദസഞ്ചാര സൗകര്യം ഇതെല്ലാം ഇതിലൂടെ വ്യക്തമാകുന്നു. ഇവിടെ ഏറ്റവും സുരക്ഷിതമായ ഇടമായി കരുതുന്നതു കൊണ്ടാണ് ഐപിഎൽ കളിക്കാരും ഒഫിഷ്യൽസുമെല്ലാം ഇവിടെ എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിശ്വാസം യുഎഇക്ക് അംഗീകാരമാണ്, ഭരണാധിപന്മാരുടെ നേതൃപാടവത്തിന് ആദരമാണ്, കോവിഡ് പോരാളികളുടെ പോരാട്ടത്തിന്റെ ഫലമാണ്, എല്ലാവരും ചേർന്ന് വീണ്ടും ഇവിടെ ജീവിതം സുഗമമാക്കിയതിന്റെ തെളിവാണ്- അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com