ADVERTISEMENT

ദോഹ ∙  അൽ വക്ര  - മിസൈദ് റോഡുകൾക്കിടയിലെ ഗതാഗതം സുഗമമാക്കി അൽ വക്ര സൂഖ് ഇന്റർസെക്‌ഷൻ ഭാഗികമായി തുറന്നു.

അൽ വക്ര റോഡിനെയും മിസൈദ് റോഡിനെയും ബന്ധിപ്പിക്കുന്ന പഴയ റൗണ്ട് എബൗട്ട്, സിഗ്‌നൽ നിയന്ത്രിത ജംക്‌ഷൻ ആക്കിയതാണു പുതിയ സൂഖ് ഇന്റർസെക്‌ഷൻ അൽ വക്ര മെയിൻ റോഡ് നവീകരണ പദ്ധതിയുടെ ഭാഗമാണിത്. 

പദ്ധതിയുടെ 73 ശതമാനവും പൂർത്തിയായി. അൽ വക്രയുടെ തെക്കൻ പ്രവേശനകവാടത്തിലാണ് ഇന്റർസെക്‌ഷൻ സ്ഥിതി ചെയ്യുന്നത്. 

അൽ വക്രയുടെ പടിഞ്ഞാറൻ മേഖലയുമായി മിസൈദ് റോഡ്, ദോഹ എക്‌സ്പ്രസ് വേ എന്നിവിടങ്ങളിൽ നിന്ന് അൽ വക്ര റോഡിലേക്ക് എത്തുന്ന വാഹനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണു സൂഖ് ഇന്റർസെക്‌ഷൻ.

ഗതാഗതത്തിന് തുറന്നവ

∙ അൽ വക്ര, മിസൈദ് റോഡിൽ നിന്ന് പേൾ റൗണ്ട് എബൗട്ട്, ദോഹ എന്നിവിടങ്ങളിലേക്കുള്ള ഇരുവശങ്ങളിലേയും രണ്ട് വരി പാതകൾ.

∙ അൽ ഷാതി സ്ട്രീറ്റിനും റാസ് അൽ ജബാൽ സ്ട്രീറ്റിനും ഇടയിലെ ഇരുവശങ്ങളിലേക്കുമുള്ള രണ്ട് വരി പാതകൾ.

ഇന്റർസെക്‌ഷന്റെ  നേട്ടങ്ങൾ

∙ അൽ വക്ര, മിസൈദ്, അൽ വുഖൈർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം എളുപ്പമാക്കി.

∙ അൽ വക്ര ഫാമിലി ബീച്ച്, പഴയ സൂഖ്, സർക്കാർ സേവന കേന്ദ്രങ്ങൾ, പാർപ്പിട, വാണിജ്യ മേഖലകൾ എന്നിവിടങ്ങളിലേക്ക് വേഗമെത്താം.

∙ 2022 ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ അൽ ജനൗബിലേക്കുള്ള യാത്രയും സുഗമം.

∙ അൽ വക്ര മെട്രോ സ്‌റ്റേഷനിലേക്കും വേഗത്തിലെത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com