ADVERTISEMENT

ദുബായ്∙  ഈ വർഷം ഇതുവരെ ദുബായ് പൊലീസിന്റെ സ്മാർട് ആപ്പിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു ലക്ഷം ചെറിയ വാഹനാപകടങ്ങൾ. 101,119 നിസ്സാര അപകടങ്ങൾ ആപ് വഴി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കാത്തിരിപ്പു സമയം ലാഭിക്കുക, പൊലീസ് പട്രോൾ ടീമിന്റെ പ്രയത്നവും ഗതാഗത തടസ്സവും ഒഴിവാക്കുക എന്നിവയാണ് ഇതു കൊണ്ടുള്ള   നേട്ടമെന്നും  ദുബായ് പൊലീസിലെ നിർമിത ബുദ്ധി വിഭാഗം ഡയറക്ടർ ബ്രി.ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ലളിതമായ ആപ്പാണിത്. ആപ്പിൽ വാഹന വിശദാംശങ്ങൾ, അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർ ലൈസൻസ് നമ്പർ, അപകടത്തിന്റെ  ദൃശ്യം എന്നിവ അപ് ലോഡ് ചെയ്യണം. ഗതാഗത തടസ്സമുണ്ടാക്കാതെയും മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണിയുണ്ടാക്കാതെയും സംഭവ സ്ഥലത്ത് നിന്ന് എത്രയും പെട്ടെന്ന് വാഹനങ്ങൾ മാറ്റിയിടുകയാണ് ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് അൽ റസൂഖി പറഞ്ഞു.‌‌‌‌‌‌‌‌‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com