ADVERTISEMENT

ദോഹ∙ ഖത്തർ ഫൗണ്ടേഷന്റെ വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ എജ്യുക്കേഷൻ (വൈസ്) പുരസ്‌കാരം ലഭിച്ച 6നൂതന വിദ്യാഭ്യാസ പദ്ധതികളിൽ ഒന്ന് ഇന്ത്യയുടെ ബെയർ ഫൂട്ട് കോളജ് ഇന്റർനാഷനലിന്റേത്.

ലോകോത്തര നിലവാരത്തിൽ നടപ്പാക്കുന്നതും സമൂഹത്തിൽ ഗുണപരമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞതുമായ നൂതന വിദ്യാഭ്യാസ പദ്ധതികൾക്കാണു ബഹുമതി.  ബെയർ ഫൂട്ട് കോളജിന്റെ സോളർ വൈദ്യുതീകരണ പദ്ധതിയാണു നേട്ടം കൊയ്തത്.

പേരന്റിങ് ദ് ഫ്യൂച്ചർ, തിങ്ക് ഈക്വൽ, സ്റ്റാവിഷ ഇൻസ്ട്രക്‌ഷനൽ ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട്, എജ്യുക്കേഷൻ ഫോർ ഷെയറിങ് എന്നിവയാണുപുരസ്‌കാരം ലഭിച്ച മറ്റുള്ളവർ. 20,000 ഡോളർ വീതമാണു സമ്മാനം. 28 ന്നു സമ്മാനിക്കും.

ഇന്ത്യയുടെ പ്രഥം ബുക്സിന്റെ ‘സ്റ്റോറി വീവേഴ്സ്’ പദ്ധതിയും പുരസ്‌കാരത്തിനായി ഷോർട് ലിസ്റ്റ് ചെയ്തിരുന്നു.

സ്ത്രീശാക്തീകരണം,  വിദ്യാഭ്യാസം

രാജസ്ഥാനിലെ തിലോണിയ ഗ്രാമത്തിലാണ് ബെയർ ഫൂട്ട് കോളജ് ഇന്റർനാഷനലിന്റെ സോളർ വൈദ്യുതീകരണ പദ്ധതി. വിവിധ രാജ്യങ്ങളിൽ നടപ്പാക്കുന്ന 'എൻറിച്ച്’എ ന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഡിജിറ്റൽ, സാമ്പത്തിക സാക്ഷരത ഉറപ്പാക്കി ഗ്രാമങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണവും വിദ്യാഭ്യാസവുമാണ് ബെയർഫൂട്ടിന്റെ ലക്ഷ്യം. 

 90 രാജ്യങ്ങളിലായി 22 ലക്ഷത്തിലധികം ആളുകളാണു ഗുണഭോക്താക്കൾ. സാമൂഹിക പ്രവർത്തകനായ സഞ്ജിത് ബങ്കർ റായിയാണ് 1972 ൽ ബെയർ ഫൂട്ട് കോളജ് സ്ഥാപിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com