ADVERTISEMENT

റിയാദ് ∙ യെമൻ സംഘർഷം തുടരണമെന്നാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും ഇതിനായി ഹൂത്തികൾക്ക്  ആയുധങ്ങൾ നൽകി ഇറാൻ ആക്രമണങ്ങൾ ആവർത്തിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് മുഹമ്മദ് ബിൻ ഫർഹാൻ പറഞ്ഞു.വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഷിങ്ടൻഇൻസ്റ്റിറ്റ്യൂട്ട് എന്ന തിങ്ക് ടാങ്കുമായി നടന്ന വെർച്വൽ ടോക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരമാവധി സമ്മർദ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇറാൻ ഭരണകൂടത്തിന് അതിന്റെ നിഴൽയുദ്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ശേഷിയില്ലെന്നും സൗദി മന്ത്രി പറഞ്ഞു. ഇത് ഇറാനെ പിന്നെയും കൂടുതൽ സമ്മർദത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സൗദി-യുഎസ് തന്ത്രപ്രധാന ബന്ധം ഇപ്പോഴും ശക്തമാണ്. ഉഭയകക്ഷി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശക്തവും സംയുക്തവുമായ നീക്കങ്ങൾ  തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിഷയത്തെ അഭിസംബോധന ചെയ്യുന്നതിൽ സൗദി-യുഎസ് ബന്ധം പ്രസക്തമാണ്. അത് ലോക സമാധാനത്തിന് ഗുണകരമാകുന്ന ഒന്നാകുമെന്നും അദ്ദേഹം അപറഞ്ഞു. രാഷ്ട്രങ്ങളെയും ജനതയെയും ഒരുമയോടെ കൊണ്ടുപോകുന്നതിനും സമാധാനവും സുരക്ഷയും വിലമതിക്കുന്നതുമായ നയതന്ത്ര നീക്കമാണ് എല്ലായ്‌പ്പോഴും ഇരു രാജ്യങ്ങളും മുന്നോട്ട് വെക്കുന്നത്. പലസ്തീൻ-ഇസ്രായേൽ സംയുക്ത ചർച്ചയ്ക്ക് നിലവിലെ സാധ്യത ഉപയോഗിക്കുകയാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com