ADVERTISEMENT

ദോഹ∙ ഖത്തറില്‍ ദേശീയ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ന്‍ ഇന്ന് തുടങ്ങും. കുത്തിവയ്പ് എടുക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം. പ്രതിരോധ കുത്തിവയ്പിനായി പ്രാഥമിക പരിചരണ കോര്‍പറേഷന്റെ 107 എന്ന ഹോട്‌ലൈന്‍ നമ്പറില്‍ വിളിച്ച് അനുമതി തേടണം. മറ്റ് ചികിത്സക്ക് അനുമതി വാങ്ങി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ഒറ്റ സന്ദര്‍ശനത്തില്‍ തന്നെ പ്രതിരോധ കുത്തിവയ്പും എടുക്കാം.

തിരക്ക് കുറഞ്ഞ സമയങ്ങളില്‍ കുത്തിവെയ്പ് എടുക്കാന്‍ ശ്രമിക്കണമെന്ന് കോവിഡ്-19 ദേശീയ ഹെല്‍ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുൽ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. ശരീര താപനില 40 ഡിഗ്രി സെല്‍ഷ്യസ്, ശരീരത്തിനും സന്ധി, എല്ല്, മസില്‍ എന്നിവക്ക് വേദന, ചുമ, തലവേദന എന്നിവയെല്ലാമാണ് പകര്‍ച്ചപനിയുടെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് പകര്‍ച്ചപ്പനി ഗുരുതര അവസ്ഥയിലേക്കും മരണത്തിനും ഇടയാക്കുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ 6 മാസത്തിന് മുകളിലുള്ള എല്ലാവരും പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com