ADVERTISEMENT

ദോഹ. ഖത്തറിലെ അല്‍ഖോര്‍ പാര്‍ക്കില്‍ മാത്രമാണ് പ്രവേശന ഫീസ് ഈടാക്കുന്നതെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. മറ്റ് പബ്ലിക് പാര്‍ക്കുകളിലെല്ലാം പ്രവേശനം സൗജന്യം തന്നെ.

രാജ്യത്തെ പബ്ലിക് പാര്‍ക്കുകളില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയെന്നത് സംബന്ധിച്ചുള്ള ആശയകുഴപ്പത്തെ തുടര്‍ന്നാണ് അധികൃതര്‍ വ്യക്തത വരുത്തിയത്. രാജ്യത്തുടനീളമായി തൊണ്ണൂറിലധികം പബ്ലിക് പാര്‍ക്കുകളാണുളളത്. അല്‍ഖോര്‍ പാര്‍ക്കില്‍ ഒഴികെ മറ്റെല്ലായിടങ്ങളിലും പൊതുജനങ്ങള്‍ക്ക് സൗജന്യമായി തന്നെ പ്രവേശിക്കാം.

അല്‍ഖോര്‍ പാര്‍ക്കില്‍ മുതിര്‍ന്നവര്‍ക്ക് ഒരാള്‍ക്ക് 15 റിയാല്‍, ഭിന്നശേഷിക്കാര്‍ക്കും 10 വയസു വരെയുള്ള കുട്ടികള്‍ക്കും 10 റിയാല്‍, പാര്‍ക്കിനുള്ളില്‍ പ്രത്യേക പരിപാടികള്‍ക്കായി ഒരു ദിവസത്തേക്ക് 50 റിയാല്‍, മൃഗങ്ങള്‍ക്ക് ഭക്ഷണത്തിനായി 50 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. പാര്‍ക്കിലെ ട്രെയിന്‍ സവാരിക്ക് ഒരാള്‍ക്ക് 5 റിയാല്‍ ആണ് നിരക്ക്. ഭിന്നശേഷിക്കാര്‍ക്ക് സവാരി സൗജന്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com