ADVERTISEMENT

ദോഹ ∙ ഫാൽക്കൺ പ്രേമികളിൽ ആവേശമുണർത്തി കത്താറ രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനത്തിന് (സുഹെയ്ൽ-2020) ചൊവ്വാഴ്ച തുടക്കം. വിസ്ഡം സ്‌ക്വയറിലും 12-ാം നമ്പർ കെട്ടിടത്തിലുമായാണു സുഹെയ്ൽ നടക്കുക. 20 മുതൽ 24 വരെ നീളുന്ന പ്രദർശനത്തിൽ ഖത്തർ ഉൾപ്പെടെ 13 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

രാവിലെ 9.00 മുതൽ രാത്രി 10.00 വരെയാണ് പ്രവേശനം. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് പ്രദർശനം. ഫാൽക്കണുകളുടെ ലേലം ഇത്തവണ വെർച്വൽ വേദിയിലാണ് നടക്കുക. വേട്ട ഉപകരണങ്ങളുടെ വിൽപനയും ഫാൽക്കണുകളുടെ പ്രദർശനവുമെല്ലാമാണ് സുഹെയ്‌ലിന്റെ പ്രത്യേകത.

ഖത്തറിന്റെ ഫാൽക്കണറി പൈതൃകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പുതു തലമുറയിൽ അവബോധം സൃഷ്ടിക്കാനും ഫാൽക്കൺ ഉടമകൾക്ക് പിന്തുണ നൽകുകയുമാണ് സുഹെയ്ൽ ലക്ഷ്യമിടുന്നത്. മുൻകൂർ അനുമതി ലഭിക്കുന്നവർക്ക് മാത്രമാണ് പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com