ADVERTISEMENT

ഷാർജ ∙ ഗൾഫ് സ്വപ്നങ്ങളുമായി പതിറ്റാണ്ടുകൾക്കു മുൻപ് മലയാളികളടക്കമുള്ളവർ പത്തേമാരികളിൽ എത്തിയിരുന്ന ഖോർഫക്കാൻ തീരത്ത് പൈതൃക ഗ്രാമം തുറന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പൈതൃക കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഗ്രാമത്തിൽ വിനോദസഞ്ചാരികൾക്കായി വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഖോർഫക്കാൻ കടലുമായി ചേരുന്ന അൽവാദി വാട്ടർ കനാൽ ഷെയ്ഖ് ഡോ.സുൽത്താൻ സന്ദർശിച്ചു. 700 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള കനാലിൽ സന്ദർശകർക്ക് ഉല്ലാസ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓൾഡ് സൂഖ്, ക്രാഫ്റ്റ്സ് മ്യൂസിയങ്ങളും സന്ദർശകരെ ആകർഷിക്കുന്നു. ഖോർഫക്കാനിലെ പൈതൃക മേഖലകൾ സംരക്ഷിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com