ADVERTISEMENT
അബുദാബി∙ വിളിച്ചാൽ വിളിപ്പുറത്ത് എത്തും അബുദാബിയിൽ സൗജന്യ യാത്രാ ബസ്. സംയോജിത ഗതാഗത കേന്ദ്രമാണ് (ഐടിസി) 25 മുതൽ ഓൺ ഡിമാൻഡ് ബസ് സർവീസ് നടപ്പാക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് യാത്ര 7 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സേവനം എപ്പോൾ, എവിടെ

പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം രാവിലെ 6 മുതൽ രാത്രി 10 വരെയായിരിക്കും. തുടക്കത്തിൽ അൽഷഹാമ, അൽബാഹിയ, അൽറഹ്ബ, അൽ സംഹ, അൽ സദ്ർ ഏരിയകളിൽ മാത്രമേ സേവനം ലഭ്യമാകൂ. ഇന്റർനെറ്റ് ഉൾപ്പെടെ നൂതന സംവിധാനങ്ങളുള്ള ബസ് ആണ് ഇതിനായി നിരത്തിൽ ഇറക്കിയിരിക്കുന്നത്.

സേവനം തേടാൻ മൊബൈൽ ആപ്

അബുദാബി ലിങ്ക് എന്ന മൊബൈൽ ആപ്പിലൂടെ സേവനം ആവശ്യപ്പെടാം. ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും എത്തി യാത്രക്കാരനെ എടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ബസ് എത്തുന്ന സമയം, നമ്പർ പ്ലേറ്റ്, വാഹനത്തിന്റെ മോഡൽ, സ്ഥലം, ഡ്രൈവറുടെ പേര് തുടങ്ങിയ വിവരങ്ങൾ ആപ്പ് മുഖേന യാത്രക്കാരനെ അറിയിക്കും. ബസ് എവിടെ വരെ എത്തി എന്ന് അന്വേഷിക്കാനും ആപ്പിൽ സംവിധാനമുണ്ട്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഓരോ യാത്രയ്ക്കു മുൻപും ശേഷം ബസ് അണുവിമുക്തമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com