ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജം ധനസഹായം നൽകി. ആലപ്പുഴ ഹരിപ്പാട് സ്വദേശി അജീന്ദ്രന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.

കോഴിക്കോട് ജില്ലയിലെ മണിയൂർ  മങ്കര മജീദ്, കണ്ണൂർ എടക്കാട് റഹീം എന്നിവരുടെ കുടുംബങ്ങൾക്കും ഓരോ ലക്ഷം ദിർഹം വീതം നൽകി. പഞ്ചായത്ത് അംഗങ്ങളായ  അഹമ്മദ് സ്വാലിഹ്, എ.സി. നസീർ എന്നിവരാണ് കൈമാറിയത്.

ഇതുവരെ 10 കുടുംബങ്ങൾക്ക് സഹായം നൽകിയതായി സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com