ADVERTISEMENT

കാരമുക്ക് (തൃശൂർ) ∙ അബുദാബിയിൽ വാഹനാപകടത്തിൽ തൃശുർ സ്വദേശി മരിച്ചു. മണലൂർ ഗവ. ഐടിഐക്കു സമീപം അതിയുന്തൻ ആന്റണിയുടെ മകൻ ലിനിനാണ് (27) മരിച്ചത്. സംസ്കാരം നാളെ പത്തിനു കാരമുക്ക് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.

കഴിഞ്ഞ ശനി പുലർച്ചെ നാലിനു ജോലിസ്ഥലത്തേക്കു പോകുന്നിതിനിടെ ലിനിൻ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ചു മറി‍യുകയായിരുന്നു. അബുദാബി മഹാവി അഡ്നോക്കിലെ സ്റ്റാർ ബാർക്സിലെ ജീവനക്കാരനാണ്. അമ്മ: ലില്ലി. സഹോദരങ്ങൾ: ലിന്റോ (ദുബായ്),.ലിയോൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com