ADVERTISEMENT

ദോഹ∙. 2022 ഫിഫ ഖത്തർ ലോകകപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത സുസ്ഥിര പാതയിൽ ഖത്തർ. ഹരിത കെട്ടിട നിർമാണം, കാർബൺ നിഷ്പക്ഷത, വായു മലിനീകരണം കുറയ്ക്കൽ, വെള്ളത്തിന്റെ കാര്യക്ഷമമായ ഉപയോഗം, മാലിന്യം കുറയ്ക്കൽ എന്നിങ്ങനെ അഞ്ച് തന്ത്രപരമായ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്കനുസരിച്ചാണ് നിർമാണം.

എല്ലാ സ്‌റ്റേഡിയങ്ങൾക്കും ഗ്ലോബൽ സുസ്ഥിരതാ വിലയിരുത്തൽ സിസ്റ്റത്തിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു. 2020 ഹരിത കായിക സഖ്യ വെർച്വൽ ഉച്ചകോടിയിൽ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സുസ്ഥിരത-പരിസ്ഥിതി വിഭാഗം സീനിയർ മാനേജർ എൻ.ബൊദർ അൽ മീർ ആണ് ഹരിത നയങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com