ADVERTISEMENT

ദുബായ് ∙ എസി ബസ് ഷെൽട്ടറുകളിൽ നിയമലംഘനങ്ങൾ നടത്തിയവരെ പിടികൂടി. ഇവരിൽ ചിലർക്ക് താമസരേഖകൾ ഇല്ലെന്നും കണ്ടെത്തി. പൊലീസ് സഹകരണത്തോടെ 1,087 പരിശോധനകളാണു നടത്തിയത്.

പുകവലിക്കുക, ചപ്പുചവറുകൾ വലിച്ചെറിയുക, തുപ്പുക, ഉറങ്ങുക, ഇരിപ്പിടങ്ങളിൽ കാൽ കയറ്റിവയ്ക്കുക, ഭക്ഷണ പാനീയങ്ങൾ കഴിക്കുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എസി സംവിധാനങ്ങൾ കേടുവരാൻ പല പ്രവണതകളും ഇടയാക്കുമെന്ന് ആർടിഎ ഡയറക്ടർ സഈദ് അൽ ബലൂചി പറഞ്ഞു.

നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഷെൽട്ടറുകളിൽ ശുചിത്വം ഉറപ്പുവരുത്താൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com