ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇന്ത്യൻ എംബസിയിലെ റജിസ്ട്രേഷൻ പുനഃസ്ഥാപിക്കപ്പെട്ട സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ  പട്ടിക  ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ  സിബി ജോർജ്.   ഫെഡറേഷൻ ഓഫ് ഇന്ത്യൻ റജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈത്ത് പ്രതിനിധികളുമായി എംബസിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തിൽ ഫിറ കുവൈത്ത് ഇന്ത്യൻ പ്രധാന മന്ത്രി,വിദേശകാര്യ മന്ത്രി, എംപിമാർ , എന്നിവർക്ക് നിവേദനങ്ങൾ നൽകുകയും,വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തിൽ ഡൽഹി ഹൈക്കോടതിൽ ഹർജി സമർപ്പിച്ച് കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

ഫിറ കൺവീനർ ഒ. ബാബു ഫ്രാൻസിസിന്റെ  നേതൃത്വത്തിലുള്ള നാൽപതോളം വിവിധ സംഘടന പ്രതിനിധികളാണ് കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത്. കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും, ആവശ്യങ്ങളിലും ഫിറ നടത്തിയ ഇടപെടലുകൾ വിശദീകരിച്ചു. കൂടാതെ വിവിധ സംഘടനാ പ്രതിനിധികൾ ഓരോരുത്തരും പ്രവാസികൾക്കായി ചെയ്യുന്ന സേവനങ്ങളും, സഹായങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും സ്ഥാനപതിയെ അറിയിച്ചു. കുവൈത്തിലെ  ഇന്ത്യൻ സമൂഹം  നേരിടുന്ന ബുദ്ധിമുട്ടുകളും വിവിധ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ശ്രദ്ധയിൽപെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. മുൻ കാല വിഷയങ്ങളും മറ്റു പ്രശ്നങ്ങളും മറന്ന്, എംബസിയുമായി എല്ലാവരും സഹകരിക്കണമെന്നും സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് എംബസിയുടെ  എല്ലാവിധ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ അംബാസഡറായി സ്ഥാനമേറ്റശേഷം എംബസിയിൽ പ്രവാസി ക്ഷേമം മുൻനിർത്തിയുള്ള ഭരണ പരിഷ്കാരങ്ങളെയും നടപടികളെയും ഭാരവാഹികൾ അഭിനന്ദിച്ചു.

കൂടിക്കാഴ്ചയിൽ ഫിറ സെക്രട്ടറി ചാൾസ്  പി. ജോർജ്, ഷാഹിൻ മൻസാർ (കേരള അസോസിയേഷൻ) ജീവ്സ് എരിഞ്ചേരി (ഒ എൻ സി പി ) ഷംസു താമരക്കുളം, വിജോ പി തോമസ് (കെ കെ സി ഒ)  മാത്യു വി ജോൺ, ബിജുമോൻ ബാനു ( മലയാളീസ് മാക്കോ), ജോജി വി. അലക്സ്, പ്രശോബ് ഫിലിപ്പ് (ഫോക്കസ് ), മാമ്മൻ  എബ്രഹാം ( ടാസ്ക്), ശ്രീനിഷ്  ചെമ്പോൻ - ( കോഴിക്കോട് ജില്ലാ അസോസിയേഷൻ), പുഷ്പരാജൻ, വിനയൻ (കിയ -കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ) , ഡോജി മാത്യു , രതീഷ് ( കോഡ് പാക്- കോട്ടയം ജില്ലാ അസോസിയേഷൻ)കെ.ഒ ബെന്നി , രാജേഷ് മാത്യു (കേര- എറണാകുളം റസിഡൻസ് അസോസിയേഷൻ), അലക്സ് മാത്യു , ജയൻ സദാശിവൻ (കെ ജെ പി സ്- കൊല്ലം ജില്ല സമാജം) , ശശികുമാർ ഗിരിമന്ദിരം (ഫോക്- ഫ്രണ്ട്സ് ഓഫ് കണ്ണൂർ) , തോമസ് സാമുവൽ കുട്ടി (പത്തനംതിട്ട ജില്ല അസോസിയേഷൻ), ജിയോ മത്തായി (ഇ ഡി എ - എറണാകുളം ജില്ല അസോസിയേഷൻ), മുബാറക് കാമ്പ്രത്ത് , ജസ്റ്റിൻ ജോസ് (വയനാട് അസോസിയേഷൻ) ,സുരേഷ് പുളിക്കൽ (പൽപക്‌ - പാലക്കാട് ജില്ല അസോസിയേഷൻ), മത്തായി വർഗീസ് , വിബിൻ ടി.വർഗീസ്സ് (കോന്നി നിവാസി സംഗമം), അനു പി രാജൻ, കെ.സി ബിജു.  (അടൂർ എൻ ആർ ഐ), ബിനിൽ സ്കറിയ , സുജിത് സുതൻ (യു എഫ് എം എഫ് ബി ഫ്), വിനോദ് കുമാർ, ജയൻ പലോട്ട് (കർമ്മ), അജയ് പൗലോസ് , ബെന്നി (മാള അസോസിയേഷൻ) എന്നിവരാണ് സ്ഥാനപതിയെ സന്ദർശിച്ചത്. എംബസി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com