ADVERTISEMENT

ദമാം ∙ മലപ്പുറം പ്രീമിയർ ലീഗ് രണ്ടാം സീസൺന്റെ വിജയാഘോഷത്തോടനുബന്ധിച്ച് ചാരിറ്റി ഫണ്ട് കൈമാറി. ദമാം ഹോളിഡേയ്‌സ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ. എംപിഎൽ ചെയർമാൻ ശിഹാബ് വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. ക്രിക്കറ്റ് ടൂർണമെന്റ് വഴി സ്വരൂപിച്ച തുക മലപ്പുറം  കക്കോവ് കൊട്ടുപാടം മുറിക്കുന്നുമ്മേൽ നിര്യാതനായ നാസറിന്റെ കുടുംബത്തിന്റെ വീട് നിർമാണത്തിനും പെരിന്തൽമണ്ണ എം ഇ എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു രോഗിയുടെ ചികിത്സാ സഹായത്തിലേക്കും കൈമാറി.  

എംപിഎൽ പ്രസിഡന്റ് നജ്മുസമാൻ ഐക്കരപ്പടി ഉദ്ഘാടനം ചെയ്തു. അറേബ്യൻ ഈഗ്ൾസ് സാമൂഹിക സാംസ്കാരിക സംഘടനയുടെ ജനറൽ  സെക്രട്ടറിയും സൗദി ആലപ്പുഴ സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റും ആയ സിറാജ് ആലപ്പി മുഖ്യാതിഥിയായിരുന്നു. സിദ്ദീഖ് കായംകുളം, ഫരിഹ സിയാദ്, ഫൈസൽ, സെൻഹ സമാൻ എന്നിവരുടെ ഗാന വിരുന്നും ഹയ നസ്രിൻ, ഹംദ നസ്രിൻ , നഷ്വ, ഷെല്ല എന്നിവർ  നൃത്തവും അവതരിപ്പിച്ചു. ഷഫീഖ്, ആബിദ് വളാഞ്ചേരി, അൻവർ സാദത്, യാസർ ചെറി, ബവാസ് തോമസ്, റാഷിദ്,വാജിദ്, സാദിഖ്, സഹീർ, സുലൈമാൻ അലി എന്നിവർ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com