ADVERTISEMENT

ഷാർജ ∙ മാധ്യമപ്രവർത്തനത്തിന്റെ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത പുനഃസ്ഥാപിക്കണമെന്ന് ഇറാഖി എഴുത്തുകാരൻ മുഹ്സിൻ അൽ റംലി, ബ്രിട്ടീഷ് എഴുത്തുകാരൻ യാസ്മിൻ അലി ഭായ്-ബ്രൗൺ എന്നിവർപറഞ്ഞു. 39–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് സമകാലിക എഴുത്തിൽ ആധുനിക ലോകത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ ഒാൺലൈനിലൂടെ സംസാരിക്കുകയായിരുന്നു ഇരുവരും.

സമൂഹ മാധ്യമങ്ങളുടെ ആഗമനത്തിന് മുൻപ് യഥാർഥ വിവരങ്ങളറിയാൻ നമ്മൾ ചുരുക്കം വാർത്താ മാധ്യമങ്ങളെ മാത്രമേ ആശ്രയിച്ചിരുന്നുള്ളൂ. സമൂഹ മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പലപ്പോഴും നൽകുന്നത്. ഇത് വർധിച്ചുവരികയുമാണ്. ഏതാണ് സത്യമെന്ന് തിരിച്ചറിയാനാകാത്ത ദുരവസ്ഥയിലൂടെ നാം കടന്നുപോകുന്നു. ശക്തരായ മാധ്യമങ്ങൾ തങ്ങളുടെ മേഖലയുടെ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത തിരിച്ചുകൊണ്ടുവരാൻ പ്രയത്നിക്കണമെന്നും അൽ റംലി പറഞ്ഞു.

ഡേറ്റ്സ് ഒാൺ മൈ ഫിംഗേഴ്സ്, ദ് പ്രസിഡന്റ്സ് ഗാർഡൻസ് എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് അൽ റംലി. സത്യം വഴുതിപ്പോകുന്ന കാലത്ത് സമൂഹ മാധ്യമങ്ങൾ കള്ളത്തരം പ്രചരിപ്പിക്കാൻ മിടുക്കു കാണിക്കുന്നുവെന്ന് അലിഭായ്–ബ്രൗണും പറഞ്ഞു. കൂടുതൽ പുസ്തകങ്ങളുടെ വായനയിലൂടെ മാത്രമേ സൗന്ദര്യം കണ്ടെത്താനാകൂ എന്നും അഭിപ്രായപ്പെട്ടു. ഇമാന്‍ അൽ യൂസഫ് മോഡറേറ്ററായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com