ADVERTISEMENT

ഷാർജ ∙ മാധ്യമപ്രവർത്തകൻ എ. വി. അനിൽകുമാര്‍ രചിച്ച രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ‘കോവിഡ് 19: രാഷ്ട്രീയം, സാമ്പത്തികം, പ്രചാരണം’, ‘ഓർമകളുടെ ചുമരുകൾ’ എന്നിവ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.പി. മുരളിയാണ് പ്രകാശനം ചെയ്തത്. 

ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ബിജു സോമൻ, കവി അനിൽ പള്ളൂർ എന്നിവർ ആദ്യ പ്രതി ഏറ്റുവാങ്ങി. അനിൽ അമ്പാട്ട് അധ്യക്ഷനായിരുന്നു. ലിപി അക്ബർ, പ്രവീൺ പാലക്കീൽ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com