ഷാർജ∙ചായയും കാപ്പിയും ചൂടോടെ കഴിച്ച് പുസ്തകമേളയിൽ ചുറ്റിത്തിരിയാൻ സുഖമൊന്നു വേറെ. അതു സൗജന്യമായി ലഭിച്ചാൽ സന്തോഷം അതിലുമേറെ. എക്സ്പോ സെന്ററിൽ നടക്കുന്ന 39–ാം രാജ്യാന്തര പുസ്തകമേളയിലാണ് മലയാളിയായ സത്താറിന്റെ റിയൽ വെൻഡിങ് മെഷീനിൽ നിന്നുള്ള ചായയും കാപ്പിയും ചൂടോടെ നൽകുന്നത്.
പ്രത്യേകം തയാറാക്കിയ കപ്പിലാണ് പാനീയം നൽകുന്നത്. കപ്പില്‍ നേരത്തെ വച്ചിരിക്കുന്ന തേയിലയും പാലുമടങ്ങിയ കൂട്ട് വെൻഡിങ് മെഷീനിൽ നിന്ന് ചൂടുവെള്ളം ഒഴിക്കുന്നതോടെ രുചിയേറും ചായയായി മാറുന്നു. ഇതാണ് പുസ്തകമേളയിലെത്തുന്നവർക്കെല്ലാം ആറാം നമ്പർ ഹാളിൽ സ്ഥാപിച്ച സ്റ്റാളിൽ നിന്ന് സൗജന്യമായി നൽകുന്നത്. ജിഞ്ചർ, കറക് ടീയും കപ്പചീനോ കാപ്പിയും സുലൈമാനിയും ലഭ്യമാണ്. ഇതുകൂടാതെ, അഞ്ചു കിലോ ഗ്രാമിന്റെ തേയില ബാഗും ഇവിടെ ലഭ്യമാണ്.

യുഎഇയിലെ മാളുകള്‍, ഹോട്ടലുകൾ, സൂപ്പർ–ഹൈപ്പർ മാർക്കറ്റുകൾ എന്നിവയിലെല്ലാം റിയൽ വെൻഡിങ് മെഷീനുകൾസ്ഥാപിച്ചിട്ടുണ്ട്. യുഎഇ കൂടാതെ, സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലും ഇൗ വെൻഡിങ് മെഷീനും ചായയും ലഭ്യമാണ്.
പുസ്തകമേള എല്ലാ മലയാളികളെയും പോലെ തന്നെയും ഏറെ സ്വാധീനിക്കുന്നതായി റിയൽ വെൻഡിങ് മെഷീൻ കമ്പനിയുടമയായ സത്താർ പറയുന്നു. ചൂടു ചായയ്ക്കൊപ്പം പത്രമാസികകളും പുസ്തകങ്ങളും വായിക്കുക എല്ലാവരുടെയും ശീലമാണല്ലോ. അതിന്റെ സുഖകരമായ ഒാർമപ്പെടുത്തൽ കൂടിയാകുന്നു ഇൗ ചായ സേവനം. മുൻ വർഷങ്ങളിലും സത്താറും സഹപ്രവർത്തകരും പുസ്തകമേളയിൽ സൗജന്യ ചായയുമായെത്തിയിരുന്നു.