ഷാര്‍ജ ∙ അഭയാർഥികളുടെ ചരിത്രവും ജീവിതദുരിതങ്ങളും പറയുന്ന, ഡെന്നി തോമസ് വട്ടക്കുന്നേല്‍ എഴുതിയ പുസ്തകം 'ഞങ്ങള്‍ അഭയാർഥികള്‍' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. അജ്മാന്‍ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് റാഷിദ് ഹുമൈദ് അല്‍ നുഐമി പ്രകാശനം നിര്‍വഹിച്ചു. മാധ്യമപ്രവർത്തകൻ എല്‍വിസ് ചുമ്മാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
ഒലിവ് പബ്‌ളിക്കേഷന്‍ ആണ് പ്രസാധകർ. പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സലിം അയ്യനത്ത് പുസ്തകം പരിചയപ്പെടുത്തി. സലാം പാപ്പിനിശ്ശേരി, അഡ്വ. ശങ്കര്‍ നാരായണന്‍, പി. ശ്രീകല, നജ്മ ബിന്‍സത്ത് അലി, മുന്തിര്‍ കല്‍പകഞ്ചേരി, അഷ്‌റഫ് അത്തോളി എന്നിവര്‍ പ്രസംഗിച്ചു.