ഷാർജ ∙ സാമൂഹിക പ്രവർത്തക ഭാഷാസിങ് എഴുതിയ അണ്‍സീൻ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം വിവർത്തനമായ കാണാമറയത്തെ ഇന്ത്യ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി മാധ്യമപ്രവർത്തകൻ സാദിഖ് കാവിലിന് നൽകി രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ചിഞ്ചു പ്രകാശ് ആണ് വിവർത്തക.
നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട തോട്ടി വിഭാഗത്തിന്റെ ജീവിതം പറയുന്ന പുസ്തകമാണ് കാണാമറയത്തെ ഇന്ത്യ. എഴുത്തുകാരൻ വെള്ളിയോടൻ പുസ്തകം പരിചയപ്പെടുത്തി. ബഷീർ തിക്കോടി, സലാം പാപ്പിനിശേരി, അഷ്റഫ് അത്തോളി, അബ്ദുറഹിമാൻ മണിയൂർ, പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ, സാമൂഹികപ്രവർത്തകൻ കെ.ടി.പി .ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സംബന്ധിച്ചു.