ADVERTISEMENT

ദുബായ് ∙ ദുബായിലെ ആദ്യ സ്മാർട് പൊലീസ് സ്റ്റേഷന് ഒരു വയസ്സ്. പരമ്പരാഗത രീതിയിൽ പ്രവർത്തിച്ചിരുന്ന മുറഖബാദ് പൊലീസ് സ്റ്റേഷനാണ് ആദ്യമായി സ്മാർട് ആയത്. മനുഷ്യരുടെ ഇടപെടലുകളില്ലാതെ ഉപയോക്താക്കൾക്ക് ഇവിടെ 24 മണിക്കൂറും സേവനം ഒരുക്കി. ആദ്യ വർഷത്തിൽ 27,000 ഇടപാടുകൾ വിജയകരമായി സ്റ്റേഷനിൽ പൂർത്തിയാക്കി. 5,60,000 ഉപയോക്താക്കളെ സ്വീകരിച്ചു. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ആരംഭിച്ച സ്മാർട് പൊലീസ് സ്റ്റേഷൻ വിജയകരമായി ഒരു വർഷം പിന്നിട്ടതിൽ ഡയറക്ടർ ബ്രി.അലി ഗാനെം സന്തോഷം പ്രകടിപ്പിച്ചു. 

ഗവ.സേവന കേന്ദ്രങ്ങളിൽ നേരിട്ട് സന്ദർശിക്കുന്നതിൽ നിന്ന് ആളുകളെ കുറയ്ക്കുക എന്ന ലക്ഷ്യമാണ് ദുബായ് പൊലീസിന്റേതെന്ന് വ്യക്തമാക്കി. പൊലീസ് സേവനങ്ങളുടെ ഭാവി എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണമാണ് സ്മാർട് പൊലീസ് സ്റ്റേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com