ADVERTISEMENT

ദോഹ∙ 2022 ഫിഫ ഖത്തർ ലോകകപ്പ് തയാറെടുപ്പുകളിൽ  ഇന്ത്യൻ സാന്നിധ്യവും.   ലോകകപ്പ് വേദികളിലൊന്നായ അൽ റയ്യാൻ സറ്റേഡിയത്തിന്റെ നിർമാണം പ്രാദേശിക കമ്പനിയായ അൽ ബലാഗ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയും ഇന്ത്യൻ കമ്പനിയായ ലാർസൺ ആൻഡ് ട്യൂബ്രോ ലിമിറ്റഡും (എൽ ആൻഡ് ടി) ചേർന്നാണ്. സ്റ്റേഡിയങ്ങളിലെ സീറ്റുകളുടെ നിർമാണം ഖത്തരി നിർമാണ കരാർ കമ്പനിയായ കോസ്റ്റൽ ഖത്തറാണെങ്കിലും തലപ്പത്തിരിക്കുന്നത് മലയാളിയാണ്. സ്റ്റേഡിയം നിർമാണങ്ങളിലും ഇന്ത്യക്കാരായ ഒട്ടേറെ തൊഴിലാളികളുണ്ട്. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയിലും ഖത്തർ ഫുട്‌ബോൾ അസോസിയേഷനുകളിലും ഇന്ത്യക്കാരായ ഉദ്യോഗസ്ഥർ ധാരാളം. 2022 ലോകകപ്പിന് പിന്തുണയുമായി ഇന്ത്യൻ പ്രവാസി ഫുട്‌ബോൾ അസോസിയേഷനുകളും മാധ്യമങ്ങളും സജീവം.

ഇന്ത്യയിലെ കാണികൾക്ക് സൗകര്യപ്രദമായ സമയത്താണ് ഖത്തർ മത്സരങ്ങളെന്നതും ആവേശം ഇരട്ടിപ്പിക്കുന്നു. ലോകകപ്പിനെ വിജയമാക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെ പ്രാധാന്യത്തോടെയാണ് ഖത്തർ നോക്കുന്നതും. ലോകകപ്പ് അനുബന്ധ പദ്ധതികളിൽ ഇന്ത്യൻ വ്യവസായികളും സജീവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com