ADVERTISEMENT

ദോഹ∙ആഗോള തലത്തിൽ ഫുട്‌ബോൾ ആവേശം ഉണർത്താൻ സജീവ പദ്ധതികളുമായി പ്രാദേശിക ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. 

വർക്കേഴ്‌സ് വെൽഫെയർ, ജനറേഷൻ അമേസിങ്, ചാലഞ്ച് 22, ജൊസൂർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ നാലു ലെഗസി പദ്ധതികളാണുള്ളത്. തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വർക്കേഴ്‌സ് വെൽഫെയർ പദ്ധതിയിൽ 106 വർക്കേഴ്‌സ് ഫോറങ്ങളാണുള്ളത്. 2009ൽ ആരംഭിച്ച ജനറേഷൻ അമേസിങ് പദ്ധതിയിക്ക് ഇന്ത്യ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിൽ അഞ്ചു ലക്ഷത്തിലധികം ഗുണഭോക്താക്കളുണ്ട്. പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലും കമ്യൂണിറ്റി ഫുട്‌ബോൾ പിച്ചുകൾ നിർമിക്കുകയും യുവാക്കൾക്കും കുട്ടികൾക്കും ഫുട്‌ബോൾ പരിശീലനവും നൽകിയിട്ടുണ്ട്.

ഖത്തറിലെയും മേഖലയിലെയും മികച്ച സംരംഭകർക്കുള്ള ഇന്നവേഷൻ പുരസ്‌കാരം നൽകുന്ന പദ്ധതിയാണ് ചാലഞ്ച് 22. കായിക, ഇവന്റ് പ്രഫഷണലുകൾക്കുള്ള പരിശീലനമാണ് ജൊസൂർ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. 4,300ലധികം പേരാണ് ഗുണഭോക്താക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com