ADVERTISEMENT

അബുദാബി∙ ഉപയോഗ ശൂന്യമായ ടയറുകൾ സിമന്റ് ഉൽപാദനത്തിനു ഇന്ധനമാക്കിയതോടെ തലസ്ഥാനത്തു പരിസ്ഥിതി മലിനീകരണം കുറഞ്ഞു. 

പരീക്ഷണാർഥം  2019ൽ ആരംഭിച്ച പദ്ധതി  വിജയിച്ചതോടെ  വിപുലീകരിച്ചതായും മാലിന്യ നിർമാർജന വിഭാഗമായ തദ് വീർ അറിയിച്ചു. കഴിഞ്ഞ വർഷം 17,000 ടയറുകളാണ് സിമന്റ് നിർമാണത്തിനായി കത്തിച്ചത്. ഈ വർഷം ഒരു ലക്ഷം ടയറുകൾ ഉപയോഗിക്കാവുന്ന വിധം ഫാക്ടറി വികസിപ്പിച്ചു.  ഇറ്റാലിയൻ കമ്പനിയുടെ സഹകരണത്തോടെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. 

സിമന്റ് നിർമാണത്തിന് 1000–1200 ഡിഗ്രി ചൂടിലാണ് ടയറുകൾ കത്തിക്കുന്നത്.  പുകയില്ലാതെ എരിഞ്ഞടങ്ങുന്നതിനാൽ  പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഇന്ധനച്ചെലവ് ഗണ്യമായി കുറച്ചു. പൊതുസ്ഥലത്തു ടയറുകൾ നശിക്കുകയോ കത്തിക്കുകയോ ചെയ്യുന്നതു മാരക രോഗങ്ങൾക്കുവരെ കാരണമാകും. അടുത്ത വർഷത്തോടെ എമിറേറ്റിലെ 75%  മാലിന്യങ്ങളും പുനരുപയോഗിക്കാൻ കൂടുതൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കും. 

അബുദാബിയെ പരിസ്ഥിതി സൗഹൃദ എമിറേറ്റാക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com